‘നികുതി വിഹിതം വെട്ടിക്കുറക്കാൻ മോദി ഇടപെട്ടുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്’; യെച്ചൂരി

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് സീതാറാം യെച്ചൂരി. വിഷയം ഇന്ത്യ മുന്നണി ഏറ്റെടുക്കും. ഫെബ്രുവരി എട്ടിന് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിലേക്ക് എല്ലാ പ്രതിപക്ഷ സർക്കാരുകളെയും ക്ഷണിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
നികുതി വിഹിതം കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന കാര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ ഉന്നയിച്ചിട്ടുണ്ട്. വിഷയം ഇന്ത്യ മുന്നണി ഏറ്റെടുക്കും. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിലേക്ക് എല്ലാ പ്രതിപക്ഷ സർക്കാരുകളെയും ക്ഷണിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കണമോയെന്നത് കേരളത്തിലെ കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്നും യെച്ചൂരി.
മതപരമായ ചടങ്ങുകളിൽ സർക്കാരുകൾ പങ്കെടുക്കുന്നത് തെറ്റ്. മതപരമായ ചടങ്ങുകൾക്ക് സർക്കാർ സേവനങ്ങൾക്ക് അവധി നൽകരുത്. ജനങ്ങൾ ബുദ്ധിമുട്ടിക്കരുത്, ആശുപത്രികളിൽ അവധി നൽകുന്ന രീതി മനുഷ്യത്വരഹിതമാണെന്നും അടിയന്തര സേവനങ്ങൾ ഉറപ്പാക്കണമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Story Highlights: Sitaram Yechury about Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here