‘ഇനി ലീഗ് നേതൃത്വത്തിനെതിരെ പറഞ്ഞാല്‍ വീല്‍ചെയറില്‍ നടക്കേണ്ടിവരും’; മുഈനലി തങ്ങള്‍ക്ക് ഭീഷണി

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം. മുഈനലി തങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രശ്‌നമുണ്ടാക്കുമെന്നും വീല്‍ചെയറില്‍ നടക്കേണ്ടിവരുമെന്നും ഭീഷണി. ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിലാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് മുഈനലി തങ്ങളുടെ ആരോപണം. മുസ്ലീം ലീഗ് കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തകനാണ് റാഫി. (Threat message against Mueen Ali Thangal)
ഇനി ലീഗ് നേതൃത്വത്തിനെതിരെ സംസാരിച്ചാല്‍ തങ്ങള്‍ കുടുംബത്തിലെ അംഗമാണെന്ന പരിഗണന ലഭിക്കില്ലെന്നാണ് മുഈനലി തങ്ങള്‍ക്ക് ഭീഷണി. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ട് പോകരുതെന്നും ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ലെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
2021ല്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കോഴിക്കോട് ലീഗ് ഹൗസില്‍ വച്ച് മുഈനലി തങ്ങള്‍ സംസാരിച്ചതിനും സമാനമായ ഭീഷണി തങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം മുഈനലി തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടിയേയും അബ്ദുസമദ് സമദാനിയേയും പരോക്ഷമായി വിമര്‍ശിച്ചിരുന്നു.
Story Highlights: Threat message against Mueen Ali Thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here