ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തമാകുന്നു; റോഡ് റെയില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു.

ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തമാകുന്നു. മൂടല്‍ മഞ്ഞ് കനത്തതോടെ കാഴ്ച പരിധി കുറഞ്ഞത് റോഡ് റെയില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു. കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തില്‍ റോഡ് യാത്രികരോടും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അടുത്ത 4 ദിവസം കൂടി ശക്തമായ മൂടല്‍ മഞ്ഞ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിക്ക് പുറമേ ഹരിയാന, പഞ്ചാബ്, ഹിമാചല്‍, ഉത്തരാഖണ്ഡ്, യുപി, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കും. കിഴക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനിലയില്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത അഞ്ചുദിവസവും ഉത്തരേന്ത്യയില്‍ താപനിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ താപനില ഏഴ് ഡിഗ്രിയും ഉയര്‍ന്ന താപനില 15 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.
Story Highlights: winter wave intensifying north india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here