‘രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു’; എം സ്വരാജ്

രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങ് പുരോഗമിക്കുന്നതിനിടെ, ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റിയെന്ന് വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് വിമർശനം ഉന്നയിച്ചത്.
‘അപഹരിക്കപ്പെട്ട ദൈവം…വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു…രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി’- എം സ്വരാജ് കുറിച്ചു.
അതിനിടെ ‘പ്രാണപ്രതിഷ്ഠാ’ കർമ്മം നിർവ്വഹിക്കാൻ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തി. വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. അൽപ്പ നേരത്തിനുള്ളിൽ പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തും. ഉച്ചയ്ക്ക് 12.20 ഓട് കൂടിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 12.30 നുള്ളിൽ ഇത് പൂർത്തിയാകും. ഒരുമണിവരെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകൾ നീണ്ട് നിൽക്കും. പരിപാടിയിൽ പങ്കെടുക്കാനായി വിശിഷ്ട വ്യക്തിത്വങ്ങൾ ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്.
Story Highlights: M Swaraj on Ram Mandir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here