Advertisement

കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല

January 22, 2024
Google News 2 minutes Read
Thomas Issac

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അഭിഭാഷകൻ മുഖേന നോട്ടീസിന് മറുപടി നൽകും. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാൻ ഇഡി നിർദേശം നൽകിയിരുന്നു. നേരത്തെ ഈ മാസം 12-ന് ഹാജരാകാൻ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 21-വരെ ചില തിരക്കുകളുള്ളതിനാൽ വരാൻ കഴിയില്ലെന്ന മറുപടി നൽകിയിരുന്നു.

ഇതോടെയാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയിരുന്നത്. ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം.

Story Highlights: Thomas Isaac will not be present for questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here