Advertisement

തന്റെ പുറകേ ഓടുന്ന എസ്എഫ്ഐക്കാർ കുരങ്ങന്മാരെ പോലെ; കരിങ്കൊടി പ്രതിഷേധത്തെ പരിഹസിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

January 24, 2024
Google News 0 minutes Read
Arif Mohammed Khan against SFI strike

തന്റെ പുറകെ ഓടുന്ന എസ്എഫ്ഐക്കാർ കുരങ്ങന്മാരെ പോലെയാണെന്ന പരാമർശവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്ത്.
എസ്എഫ്ഐയുടെ ഇത്തരം പ്രതിഷേധങ്ങളോട് താൻ ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കണം. അവരോട് സഹതപിക്കാൻ മാത്രമേ തനിക്ക് കഴിയൂ. കുരങ്ങന്മാരെ പോലെ അവർ റോഡിൽ പെരുമാറുമ്പോൾ സഹതപിക്കുകയല്ലാതെ എന്താണ് ചെയ്യുകയെന്നും ​ഗവർണർ പരിഹസിച്ചു.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

പാലക്കാട് നഗരത്തില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. ഗസ്റ്റ് ഹൗസിലേക്ക് പോകും വഴിയാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടികളുമായി പ്രതിഷേധിച്ച എസ്എഫ്‌ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഈ സംഭവത്തിന് ശേഷം പ്രതികരിക്കവേയാണ് എസ്എഫ്ഐക്കാർ കുരങ്ങന്മാരെ പോലെയാണെന്ന പരാമർശം ​ഗവർണർ നടത്തിയത്.

തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഗവര്‍ണര്‍, റോഡുമാര്‍ഗമാണ് പാലക്കാട്ടേക്ക് വന്നത്. ജില്ലാ പൊലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഗവര്‍ണര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. ഗവ. ഗസ്റ്റ് ഹൗസിലേക്ക് എത്തുന്നതിനിടെ വൈകുന്നേരം നാലരയോടെയാണ് ഐ.എം.എ ജം​ഗ്ഷനില്‍ വെച്ച് എസ്എഫ്‌ഐക്കാര്‍ കരിങ്കൊടികളുമായി എത്തിയത്. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി ഗവര്‍ണറെ എസ്എഫ്‌ഐക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

Story Highlights :  US President Joe Biden announced that he will not seek reelection and endorsed Vice President and Indian-American leader Kamala Harris as his successor.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here