Advertisement

മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കി ജീപ്പ് നിർത്താതെ പോയി; പൊലീസുകാരനെ വളഞ്ഞിട്ട് പിടികൂടി തടഞ്ഞുവച്ച് നാട്ടുകാർ

January 24, 2024
Google News 2 minutes Read
Drunk driving caused accidents locals caught policeman

മലപ്പുറം വടക്കാങ്ങര കാളാവിൽ മദ്യപിച്ച് ഔദ്യോ​ഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐെ ​ഗോപി മോഹനെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്. ഒടുവിൽ മങ്കട പൊലീസെത്തി ഉദ്യോ​ഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു. (Drunk driving caused accidents locals caught police man )

ഇന്നലെ രാത്രി 10 മണിയോടെയാണ് ​ഗോപി മോഹൻ ഓടിച്ച വാഹനം അപകടമുണ്ടാക്കുന്നത്. പൊലീസ് വാഹനം ഒരു കാർ ഇടിച്ചിട്ട് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ജീപ്പ് തടഞ്ഞുവച്ച നാട്ടുകാർ‌ ഉദ്യോ​ഗസ്ഥനെ പോകാൻ അനുവദിക്കാതിരിക്കുകയുമായിരുന്നു. കാർ ഇടിച്ച ശേഷം വേ​ഗത്തിൽ ഓടിച്ച ജീപ്പ് മറ്റൊരു ബൈക്കിനേയും ഇടിക്കാൻ ശ്രമിച്ചിരുന്നു. ഈ ബൈക്ക് യാത്രികനും മറ്റ് നാട്ടുകാരും ചേർന്നാണ് ജീപ്പ് വളഞ്ഞ് ഉദ്യോ​ഗസ്ഥനെ പുറത്തിറക്കിയത്.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

വണ്ടി തടഞ്ഞ് ഉദ്യോ​ഗസ്ഥനോട് സംസാരിച്ചപ്പോഴാണ് ഇദ്ദേഹം മദ്യപിച്ചിട്ടുള്ളതായി നാട്ടുകാർക്ക് ബോധ്യപ്പെടുന്നത്. ഉടൻ തന്നെ ഇവർ പൊലീസിൽ വിവരമറിയിച്ചു. ജില്ലാ പൊലീസ് മേധാവിയെ നാട്ടുകാർ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് മങ്കട പൊലീസെത്തി മദ്യപിച്ച് വാഹനമോടിച്ച ഉദ്യോ​ഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നത്.

Story Highlights: Drunk driving caused accidents locals caught policeman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here