പ്രചാരണ വിഡിയോയില്‍ അയോധ്യയും ചന്ദ്രയാനും ജി 20യും; ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രധാനമന്ത്രിയുടെ വെർച്യുൽ സാന്നിധ്യത്തിൽ പ്രചാരണത്തിന് തുടക്കമിട്ടത്. അയോധ്യ പ്രതിഷ്‌ഠയും ജി20 യുടെ ദൃശ്യങ്ങളും ചന്ദ്രയാൻ ദൗത്യവും വിഡിയോയിൽ ഉണ്ട്.
കുടുംബാധിപത്യ പാർട്ടിയെ പരാജയപ്പെടുത്താൻ യുവാക്കൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ പ്രകടന പത്രികയ്ക്ക് യുവാക്കൾ നിർദേശം നൽകണമെന്നും മോദി വ്യക്തമാക്കി.’സപ്‌നേ നഹി ഹഖീഖത് ബുണ്ടേ ഹേ, ‘തബി തോ സാബ് മോദി കൊ ചുമന്‍തെ ഹെ’ എന്ന പ്രചാരണ ഗാനമാണ് ജെപി നദ്ദ പുറത്തിറക്കിയത്.
ഇന്ത്യയുടെ സ്ഥിതി പരിതാപകരമായപ്പോഴാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതെന്നാണ് ഗാനത്തിൽ പറയുന്നത്. വികസിത രാജ്യമെന്ന സ്വപ്നം കേവലം സ്വപ്നമായി അവശേഷിച്ചില്ലെന്നും മോദി അതിനെ യാഥാർഥ്യത്തിൽ എത്തിച്ചുവെന്നും ഇതിൽ പറയുന്നു.
എല്ലാ പാർട്ടി പ്രവർത്തകരും ഇതേറ്റെടുക്കണമെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ക്യാമ്പയിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കണമെന്നും നദ്ദ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയെന്നും നദ്ദ കൂട്ടിച്ചേർത്തു.
Story Highlights: Narendra Modi Interacts With First time voters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here