Advertisement

ഗവര്‍ണറുടെ കാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ല, പ്രവര്‍ത്തകര്‍ക്ക് അടുത്തേക്ക് നടന്നുചെന്നത് ഗവര്‍ണര്‍; ദൃശ്യങ്ങള്‍ പുറത്ത്

January 27, 2024
Google News 3 minutes Read
Kollam SFI protest against Governor videos out now

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. തന്റെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന ഗവര്‍ണറുടെ വാദത്തിനെതിരാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. പ്രതിഷേധം കണ്ട് ഗവര്‍ണര്‍ വാഹനം നിര്‍ത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ റോഡിനിരുവശവും നിന്ന് പ്രതിഷേധിക്കുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനത്തിലേക്ക് പാഞ്ഞടുക്കുന്നതായി പുറത്തുവന്ന വിഡിയോയില്‍ ഒരിടത്തും കാണാനാകില്ല. ഗവര്‍ണര്‍ പറഞ്ഞതുപോലെ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാറിന്റെ ചില്ലില്‍ അടിയ്ക്കുന്നതായും ദൃശ്യങ്ങളിലില്ല. (Kollam SFI protest against Governor videos out now)

ഗവര്‍ണറാണ് വാഹനത്തിന്റെ ഡോര്‍ തുറന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ചെന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരാരും തന്നെ ഗവര്‍ണറുടെ വാഹനത്തിന് അടുത്തേക്ക് എത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടാതെ വഴിയരികില്‍ നിന്ന് പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നതായും ദൃശ്യങ്ങളില്‍ കാണാം.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

കൊല്ലത്തുവച്ച് ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു.

Story Highlights: Kollam SFI protest against Governor videos out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here