Advertisement

‘ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണം’; രമേശ് ചെന്നിത്തല

January 27, 2024
Google News 1 minute Read
Ramesh Chennithala on 'Governor and Chief Minister

ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ വഴിനീളെ തല്ലിയിട്ടും ഒരക്ഷരം ഉരിയാടാത്തയാളാണ് ഗവർണർ. പ്രതിഷേധം ഗവർണർക്കെതിരെയായപ്പോൾ വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും ചെന്നിത്തല.

തനിക്കെതിരെ തിരിയുന്നവരെ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്. ഗവർണർക്കെതിരെ നടക്കുന്നത് നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്. ഇരുവരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തിൽ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചർച്ച ചെയ്യാതെ പോകുന്നു. രണ്ട് പേരും ചേർന്ന് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്. സംസ്ഥാനത്ത് ഉന്നത പദവിയിൽ ഇരിക്കുന്നവർ നിലവാരം വിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല.

Story Highlights: Ramesh Chennithala on ‘Governor and Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here