Advertisement

മണ്ണ്, ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

January 28, 2024
Google News 2 minutes Read
2 policemen gets suspension for accepting bribe from land mafia

മണ്ണ്, ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണത്തിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. പോത്തൻകോട് എസ് എച്ച് ഒ ഇതിഹാസ് താഹ, എഎസ്‌ഐ വിനോദ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈഎസ്പി അമ്മിണിക്കുട്ടൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ( 2 policemen gets suspension for accepting bribe from land mafia )

മണ്ണ്, മണൽ മാഫിയയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ കഴിഞ്ഞദിവസം രണ്ടുപേർക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് പണം കൊടുക്കുന്നതിനെ പറ്റിയുള്ള മണ്ണ് മാഫിയ സംഘത്തിൻറെ ഫോൺ സംഭാഷണം പുറത്തായതോടെയാണ് റേഞ്ച് ഐ ജി ആർ നിശാന്തിനി അന്വേഷണം പ്രഖ്യാപിച്ചത്.

Story Highlights: 2 policemen gets suspension for accepting bribe from land mafia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here