Advertisement

ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരെ ചേർത്ത് നിർത്താൻ മലയാളി ചെയിനിന് തുടക്കം കുറിച്ച് ട്വന്റിഫോർ; കുട്ടികളിൽ ഉണ്ടാകുന്ന ടൈപ്പ് 1 ഡയബറ്റിസിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും പ്രഖ്യാപനം

January 28, 2024
Google News 2 minutes Read
24 declares projects to help the needy

പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ ബൃഹത്ത് പദ്ധതിയായ മലയാളി ചെയിന് തുടക്കം കുറിച്ച് 24. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരെ ചേർത്ത് നിർത്തുക ലക്ഷ്യം. കുട്ടികളിൽ ഉണ്ടാകുന്ന ടൈപ്പ് 1 ഡയബറ്റിസിന് പ്രത്യേക ശ്രദ്ധ നൽകും. ജനക്ഷേമം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതികൾ 24 കണക്ടിലൂടെ അടിയന്തിര പ്രാധാന്യത്തോടെ പൂർത്തീകരിക്കുമെന്ന് ട്വന്റിഫോർ ഉറപ്പ് നൽകി. ( 24 declares projects to help the needy )

കഷ്ടതകളിൽ ആരും തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് ഒറ്റപെട്ടുപോയവർക്ക് താങ്ങാവാനുള്ള 24 ന്റെ പദ്ധതി മലയാളി ചെയിന് തുടക്കമായി. കൊച്ചിയിൽ ചേർന്ന പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

കുട്ടികളിൽ ഉണ്ടാകുന്ന ടൈപ്പ് 1 ഡയബറ്റിസിന് പ്രത്യേക ശ്രദ്ധ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളും 24 ആരംഭിച്ചു. ജനക്ഷേമം ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതികൾ അടിയന്തിര പ്രാധാന്യത്തോടെ പൂർത്തീകരിക്കുമെന്നും 24 ന്റെ ഉറപ്പ്. സ്വന്തമായി വീടില്ലാത്തവർക്ക് കൈത്താങ്ങാവുകയാണ് 24 മൂന്നു വർഷം കൊണ്ട് 100 വീടുകൾ അർഹതപ്പെട്ടവർക്ക് പണിത് നൽകുന്നു പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.

Read Also : പ്രതിസന്ധിയിലൂടെ പൊരുതുന്ന നിഖിൽ വിനോദിന് ട്വന്റിഫോറിന്റെ കൈത്താങ്ങ്; നിഖിലിന്റെ പഠനച്ചെലവും മാതാവിന്റെ ചികിത്സാച്ചെലവും ഏറ്റെടുത്ത് അബീർ ഗ്രൂപ്പ്

വനിതകൾക്ക് ആത്മവിശ്വാസം നൽകി സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്വയം രക്ഷാ പരിശീലനം. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.
ലഹരിയിൽ നിന്ന് യുവതലമുറയെ അകറ്റി നിർത്താൻ ട്വൻറിഫോർ കണക്റ്റ് ലഹരിമുക്ത കാംപയിൻ. രണ്ട് വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിലും സ്‌കൂളുകളിലും ലഹരി വിമുക്ത സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം.

Story Highlights: 24 declares projects to help the needy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here