Advertisement

24 പ്രേക്ഷകരുടെ ജില്ലാ സമ്മേളനത്തിനായി രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു; സമ്മേളനം ഞായറാഴ്ച

June 21, 2024
Google News 2 minutes Read
24 Prekshakarude jilla sammelanam malappuram june 23

ട്വന്റിഫോര്‍ പ്രേക്ഷകരുടെ മലപ്പുറം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഈ മാസം 23ന് തിരൂര്‍ ബിയാന്‍കോ കാസില്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. (24 Prekshakarude jilla sammelanam malappuram june 23)

ട്വന്റിഫോര്‍ പ്രേക്ഷകരെ സ്വീകരിക്കാന്‍ തിരൂര്‍ ബിയാന്‍കോ കാസില്‍ ഓഡിറ്റോറിയം അവസാനഘട്ട ഒരുക്കത്തിലാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ രാവിലെ 9 മണി മുതല്‍ ആദരിക്കും. ഉച്ചക്ക് രണ്ടുമണിക്ക് ശേഷം ട്വന്റിഫോറിന്റെ പ്രിയ അവതാരകര്‍ പ്രേക്ഷകരുമായി സംവദിക്കും. സമ്മേളനത്തിന് മാറ്റ് കൂട്ടാന്‍ ഫ്‌ളവേഴ്‌സിലെ കലാകാരന്മാരും അണിനിരക്കും.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സമ്മേളനം ആദ്യാവസാനം വരെ ട്വന്റിഫോറില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇതിനോടകം നിരവധി പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്.

രജിസ്‌ട്രേഷനായി ബന്ധപ്പെടാം:

8111 991 602

8111 991 260

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാം

Story Highlights : 24 Prekshakarude jilla sammelanam malappuram june 23

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here