Advertisement

‘സ്നോലിഗോസ്റ്റർ’; നിതീഷ് കുമാറിനെതിരായ പഴയ ട്വീറ്റ് വീണ്ടും പങ്കുവച്ച് ശശി തരൂർ

January 28, 2024
Google News 5 minutes Read
'Snollygoster': Shashi Tharoor's swipe at Nitish Kumar

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. നിതീഷ് ഒരു “സ്നോളിഗോസ്റ്റർ”(ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ) ആണെന്ന് വിമർശനം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെയാണ് ശശി തരൂർ എംപിയുടെ പ്രതികരണം.

2017ൽ ബിഹാറിലെ മഹാസഖ്യം വിട്ട് കുമാർ ബിജെപിയിൽ ചേർന്നിരുന്നു. “ഇന്നത്തെ വാക്ക്! ‘സ്നോലിഗോസ്റ്റർ’ യുഎസ് ഭാഷയുടെ നിർവ്വചനം: കൗശലമുള്ള, തത്ത്വമില്ലാത്ത രാഷ്ട്രീയക്കാരൻ. ആദ്യം അറിയപ്പെട്ട ഉപയോഗം: 1845. ഏറ്റവും പുതിയ ഉപയോഗം: 26/7/17”- 2017ൽ തരൂർ ട്വീറ്റ് ചെയ്തു. “ഇത് മറ്റൊരു ദിവസത്തിൻ്റെ വാക്കായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ല! #snollygoster.”- 2017 ലെ ട്വീറ്റ് ടാഗ് ചെയ്ത് മുൻ കേന്ദ്രമന്ത്രി കുറിച്ചു.

അതേസമയം നിതീഷ് കുമാറിനെ ബിഹാറിലെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുത്തു. ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സമര്‍പ്പിച്ചു. ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പട്നയിലെത്തുന്നുണ്ട്. വൈകീട്ട് പട്നയിലെത്തുന്ന നഡ്ഡ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. രണ്ട് ഉപമുഖ്യമന്ത്രി പദവിയും സ്പീക്കര്‍ പദവിയും ബിജെപിക്ക് നല്‍കാന്‍ ജെഡിയു സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ ബിജെപിക്ക് കൂടുതല്‍ മന്ത്രിപദവികളും നല്‍കുമെന്നാണ് വിവരം. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി എംഎല്‍എമാരുടെ യോഗം പ്രമേയം പാസ്സാക്കി.

Story Highlights: ‘Snollygoster’: Shashi Tharoor’s swipe at Nitish Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here