Advertisement

‘ഹിന്ദു ദൈവങ്ങളിൽ വിശ്വസിക്കരുത്’; പ്രാണപ്രതിഷ്ഠാ ദിനത്തിൽ കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

January 29, 2024
Google News 2 minutes Read
Chhattisgarh headmaster arrested for speech ‘asking people not to believe in Hindu gods’

രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠാ’ ദിനത്തില്‍ ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുതെന്നും ബുദ്ധമതം സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

ഭരാരി ഗ്രാമത്തിലെ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ രത്തൻലാൽ സരോവരാണ് (60) അറസ്റ്റിലയത്. ജനുവരി 22 നാണ് ഇയാൾ കുട്ടികളെയും ഒരുകൂട്ടം ആളുകളെയും കൊണ്ട് ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചത്. ഹിന്ദു ദൈവങ്ങളുടെ പേര് എടുത്ത് പറഞ്ഞ രത്തൻലാൽ ഇവരെയൊന്നും ആരാധിക്കരുതെന്നും ബുദ്ധമതം പിന്തുടരണമെന്നും ആവശ്യപ്പെടുകയായിരുന്നു. പ്രസംഗത്തിൻ്റെ വീഡിയോ വൈറലായതോടെ ഹിന്ദു വലതുപക്ഷ പ്രവർത്തകനായ രൂപേഷ് ശുക്ലയാണ് പൊലീസിനെ സമീപിച്ചത്.

ശിവന്‍, രാമന്‍, കൃഷ്ണന്‍ തുടങ്ങിയ ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്നും ബുദ്ധമതം പിന്തുടരണമെന്നുമായിരുന്നു അദ്ദേഹം പ്രതിജ്ഞ ചൊല്ലിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. അദ്ധ്യാപകനെതിരെ ഐപിസി സെക്ഷൻ 153-എ (മതം, വംശം മുതലായവയുടെ പേരിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക), 295 എ (മതവികാരം വ്രണപ്പെടുത്തുക) എന്നി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സരോവറിനെ സസ്പെൻഡ് ചെയ്തു.

Story Highlights: Chhattisgarh headmaster arrested for speech ‘asking people not to believe in Hindu gods’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here