Advertisement

നീതി തേടി പോരാടുന്നവരുടെ പ്രതിനിധിയായി ഹർഷിന ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളന വേദിയിൽ

January 29, 2024
Google News 2 minutes Read
harshina came to 24 prekshaka samsthana sammelanam

നീതി തേടി പോരാടുന്നവരുടെ പ്രതിനിധിയായി കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഹർഷിന ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ എത്തി. സാധാരണക്കാരന് നീതിയിലേക്കുള്ള ദൂരം അകലെയാണെന്ന് മനസിലായതോടെയാണ് സമരമുഖത്തേക്ക് ഇറങ്ങിയതെന്ന് ഹർഷീന വേദിയിൽ പറഞ്ഞു. ( harshina came to 24 prekshaka samsthana sammelanam )

ചികിത്സാ പിഴവിലൂടെ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. അവർക്കുകൂടി വേണ്ടിയാണ് പോരാട്ടത്തിൽ ഉറച്ചുനിന്നതെന്നും ഹർഷിന പറഞ്ഞു. പ്രസവ ശസ്ത്രക്രയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം ട്വന്റിഫോറാണ് പുറത്തുവിട്ടത്. സമൂഹത്തിന് മുന്നിലേക്ക് വിവരം കൊണ്ടുവന്ന ട്വന്റിഫോറിന് ഹർഷിന നന്ദി പറഞ്ഞു.

അതേസമയം, പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ ബൃഹദ് പദ്ധതിയായ മലയാളി ചെയിന് തുടക്കം കുറിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരെ ചേർത്ത് നിർത്തുക ലക്ഷ്യം. കുട്ടികളിൽ ഉണ്ടാകുന്ന ടൈപ്പ് 1 ഡയബറ്റിസിന് പ്രത്യേക ശ്രദ്ധ നൽകും. ജനക്ഷേമം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതികൾ 24 കണക്ടിലൂടെ അടിയന്തിര പ്രാധാന്യത്തോടെ പൂർത്തീകരിക്കുമെന്ന് ട്വന്റിഫോർ ഉറപ്പ് നൽകി.

Story Highlights: harshina came to 24 prekshaka samsthana sammelanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here