Advertisement

തൃശൂർ പേരാമംഗലം മനപ്പടിയിൽ ഇരുമ്പ് വിൽപ്പനശാലയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

January 29, 2024
Google News 2 minutes Read
thrissur peramangalam manappadi labour found dead

തൃശൂർ പേരാമംഗലം മനപ്പടിയിൽ ഇരുമ്പ് വിൽപ്പനശാലയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മെട്രോ സ്റ്റീൽ ട്രേഡിങ്ങ് എന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ ഓടീഷ സ്വദേശിയായ ദേപരാജ്മജി എന്നയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ( thrissur peramangalam manappadi labour found dead )

ശനിയാഴ്ച രാത്രി സ്ഥാപനമടച്ചു പോകുമ്പോൾ സ്ഥാപനത്തിൽ ആരുമുണ്ടായിരുന്നില്ലെന്ന് മറ്റ് തൊഴിലാളികൾ പറയുന്നു. ഇന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയ തൊഴിലാളികളാണ് സംഭവം കാണുന്നത്.

പേരാമംഗലം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Story Highlights: thrissur peramangalam manappadi labour found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here