Advertisement

കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കും; കേന്ദ്ര ഹജ്ജ് കാര്യവകുപ്പ് മുസ്ലിംലീഗ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി

January 31, 2024
Google News 3 minutes Read
Air ticket fares will be discounted for Haj pilgrims from Karipur

കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി മുസ്ലിം ലീഗ് എംപി മാര്‍ക്ക് ഉറപ്പ് നല്‍കി.കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലര്‍ത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ലോക്‌സഭാംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുല്‍ വഹാബും ന്യൂനപക്ഷ- ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കി. (Air ticket fares will be discounted for Haj pilgrims from Karipur)

കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ എണ്‍പതിനായിരം രൂപയുടെ വര്‍ദ്ധനവാണ് കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്ന് ലീഗ് എംപിമാര്‍ ആരോപിച്ചു. എയര്‍ ഇന്ത്യ തോന്നിയപോലെ നിശ്ചയിച്ച സംഖ്യയാണ് കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന് വസൂലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം റദ്ദാക്കിക്കൊണ്ട് മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് സമാനമായ രീതിയില്‍ കോഴിക്കോട് നിന്നുള്ള ടിക്കറ്റ് ചാര്‍ജ് നിര്‍ണയിക്കണം. റീടെന്‍ഡറിംഗ് നടത്തിയോ ഇതര വിമാനക്കമ്പനികളെ ഏര്‍പ്പെടുത്തിയോ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചോ ടിക്കറ്റ് റേറ്റ് തിരുത്തി അതിലെ അപാകത പരിഹരിക്കണം.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

എയര്‍ലൈനുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് പരിമിതിയുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരള ഹജ്ജ് കമ്മിറ്റിക്കും കേരള സര്‍ക്കാരിനും ചാര്‍ജ്ജ് കുറച്ചുകൊണ്ടുള്ള സംവിധാനങ്ങള്‍ ചെയ്യാവുന്നതാണ്. അതിനായി കേരള മുഖ്യമന്ത്രിക്കും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സന്ദേശം അയച്ചിട്ടുണ്ട്. അവരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എംപിമാരുമായി വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ മന്ത്രി ഹജ്ജിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുമായി ടെലഫോണില്‍ ബന്ധപ്പെട്ട് സംസാരിക്കുകയും വിശദവിവരങ്ങള്‍ ആരായുകയും ചെയ്തു.

കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരുടെ മേല്‍ ചുമത്തിയിരിക്കുന്ന തുകയില്‍ നാല്‍പതിനായിരം രൂപ കുറക്കാമെന്നും കേന്ദ്ര മന്ത്രി ഫോണിലൂടെ എംപിമാരെ അറിയിച്ചു.മറ്റു എമ്പാര്‍ക്കേഷന്‍ പോയിന്റ്‌റുകളില്‍ നിന്ന് ഈടാക്കുന്ന അതേ തുക കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈടാക്കുന്നതിനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുമായി തുടര്‍ന്നും ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് എംപിമാര്‍ പറഞ്ഞു.

Story Highlights: Air ticket fares will be discounted for Haj pilgrims from Karipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here