Advertisement

ഇൻസെപ്ട്ര 2024; രാജഗിരി കോളേജ് അന്തർ ദേശീയ മാനേജ്മെന്റ് ആൻഡ് കൾച്ചറൽ ഫെസ്റ്റ് ഒൻപതാം പതിപ്പ് ഫെബ്രുവരി 2ന്

January 31, 2024
Google News 4 minutes Read
INCEPTRA 2024

രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസിന്റെ അന്തർ ദേശീയ മാനേജ്മെന്റ് ആൻഡ് കൾച്ചറൽ ഫെസ്റ്റ് ഇൻസെപ്ട്ര 2024 ഫെബ്രുവരി 2ന് നടക്കും. ഫെസ്റ്റിന്റെ ഒൻപതാം പതിപ്പാണ് നടക്കുന്നത്. പരിപാടിയിൽ രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ 14 മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈൻ മത്സരങ്ങൾക്ക് 31വരെയും മറ്റുള്ളവയ്ക്ക് ഫെബ്രുവരി 1 വരെയും രജിസ്റ്റർ ചെയ്യാം. രണ്ടര ലക്ഷം രൂപയാണ് മത്സരാർഥികളെ കാത്തിരിക്കുന്നത്. ബെസ്റ്റ് മാനേജ്മെന്റ് ടീം-18000 രൂപ, ബെസ്റ്റ് മാനേജർ- 20000 രൂപ, ഐ.പി.എൽ ലേലം-18000 രൂപ, ബിസിനസ്സ് ക്വിസ്-15000 രൂപ, ഐ.ടി ഗെയിം-18000 രൂപ, ലോജിസ്റ്റിക്സ് ഗെയിം-18000 രൂപ, മാർക്കറ്റിംഗ് ഗെയിം-18000 രൂപ, ലാംഗ്വേജ് & മീഡിയ ഗെയിം- 10000 രൂപ, ഗ്രൂപ്പ് ഡാൻസ്- 30000 രൂപ, കോർപ്പറേറ്റ് ഫാഷൻ ഷോ- 30000 രൂപ, ട്രഷർഹണ്ട്-15000രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ഓൺലൈൻ അനിമേഷൻ ഗെയിമിന്-10000രൂപയും എച്ച്.ആർ ഗെയിമിന്-18000 രൂപയുമാണ് സമ്മാനം. കൂടാതെ സ്പോട് ഗെയിമുകൾ എന്നിവയും നടക്കുന്നുണ്ട്.

മൊബൈൽ കിംഗാണ് ഇൻസെപ്ട്ര 2024 ന്റെ മുഖ്യ പ്രായോജകർ. ഫ്ലവേഴ്സ്ടി.വി, 24 ന്യൂസ് എന്നിവർ മീഡിയ പാർട്ണേഴ്സും റെഡ് എഫ്.എം റേഡിയോ പാർട്ണറുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: ടെസ്സി മാത്യു (ഫാക്കൽറ്റി കോർഡിനേറ്റർ) 9037037343
അഭിമന്യു ശേഖർ (സ്റ്റുഡന്റ് കോർഡിനേറ്റർ) 8921756484
ഇമെയിൽ: inceptra@rajagiricollege.edu.in
വെബ്സൈറ്റ്: rajagiricollege.edu.in

Story Highlights: International Management and Cultural Fest INCEPTRA 2024 of Rajagiri College of Management and Applied Science

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here