Advertisement

ഇന്‍സെപ്ട്ര 2024: കള്‍ച്ചറല്‍ ഫെസ്റ്റിന്റെ 9ാം പതിപ്പിന് മണിക്കൂറുകള്‍ മാത്രം

February 1, 2024
Google News 4 minutes Read
Inceptra 2024 9th edition of Rajagiri College cultural fest

രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സിന്റെ അന്തര്‍ ദേശീയ മാനേജ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് ‘ഇന്‍സെപ്ട്ര 2024’ന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഫെസ്റ്റിന്റെ ഒന്‍പതാം പതിപ്പാണ് നാളെ നടക്കുന്നത്. രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ 14 മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമാകുന്നത്.

ഫെസ്റ്റിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് സമ്മാനമായി കാത്തിരിക്കുന്നത്. ബെസ്റ്റ് മാനേജ്‌മെന്റ് ടീം-18000 രൂപ, ബെസ്റ്റ് മാനേജര്‍- 20000 രൂപ, ഐ.പി.എല്‍ ലേലം-18000 രൂപ, ബിസിനസ്സ് ക്വിസ്-15000 രൂപ, ഐ.ടി ഗെയിം-18000 രൂപ, ലോജിസ്റ്റിക്‌സ് ഗെയിം-18000 രൂപ, മാര്‍ക്കറ്റിംഗ് ഗെയിം-18000 രൂപ, ലാംഗ്വേജ് & മീഡിയ ഗെയിം- 10000 രൂപ, ഗ്രൂപ്പ് ഡാന്‍സ്- 30000 രൂപ, കോര്‍പ്പറേറ്റ് ഫാഷന്‍ ഷോ- 30000 രൂപ, ട്രഷര്‍ഹണ്ട്-15000രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. ഓണ്‍ലൈന്‍ അനിമേഷന്‍ ഗെയിമിന്-10000രൂപയും എച്ച്.ആര്‍ ഗെയിമിന്-18000 രൂപയുമാണ് സമ്മാനം. കൂടാതെ സ്‌പോട് ഗെയിമുകളും നടക്കുന്നുണ്ട്.

പ്രജ, ഭാരതി, ദ്രോണ, ആചാര്യ, വീര്‍, ഹിഡന്‍ റിച്ചസ്, ഡാന്‍സ് ഫീസ്റ്റ, ഫാഷന്‍ ഫ്‌ളോറിഷ്, ദിവാന്‍ എന്നിങ്ങനെ പേരുകളിലാണ് വിവിധ മത്സരങ്ങള്‍. യുജി, പി ജി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരിപാടി നടത്തുന്നത്. മാനേജ്‌മെന്റ് ഇവന്റ്‌സിന് 250 രൂപയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ്. ഓണ്‍ലൈന്‍ ഇവന്റ്‌സിനുള്ള രജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചു. ഇന്നും നാളെയുമാണ് ഓഫ്‌ലൈന്‍ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ അവസരം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണെങ്കില്‍ 50 രൂപ അധികമായി ഈടാക്കും.

ട്രഷന്‍ ഹണ്ട് മത്സരത്തിന് ആയിരം രൂപയാണ് ഫീസ്. ഫാഷന്‍ ഷോയ്ക്കും ഗ്രൂപ്പ് ഡാന്‍സിനും ടീമിന് 2000 രൂപ വീതമാണ് ഫീസ്. മത്സരാര്‍ത്ഥികളല്ലാത്തവര്‍ക്ക് 300 രൂപ സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഫീസ് ആയി അടയ്ക്കാം. ഓണ്‍ലൈന്‍ ഇവന്റുകളായ ആനിമേഷന്‍ ഗെയിമിന് ടീമിന് 500 രൂപയും എച്ച്ആര്‍ ഗെയിമിന് 400 രൂപയുമാണ് ഫീസ്. ഗ്രൂപ്പായി വരുന്നവരെ പ്രതിനിധീകരിച്ച് ടീം ലീഡര്‍ ഫീസ് അടച്ചാല്‍ മതി. ഒരു തവണ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍, ടീം മാറാനോ ഫീസ് തിരികെ നല്‍കാനോ സാധ്യമല്ല.

ആനിമേഷന്‍ ഗെയിം ഒഴിക മറ്റ് മത്സരങ്ങള്‍ക്ക് പുറമേ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാകില്ല. രാജഗിരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് കോളജുകളിലെ കുട്ടികളുമായി ചേര്‍ന്ന് ആനിമേഷന്‍ ഗെയിമില്‍ പങ്കെടുക്കാം. എന്നാല്‍ മുഴുവന്‍ പോയിന്റ് നല്‍കുമ്പോള്‍ ഇത് പരിഗണിക്കില്ല. ഗ്രൂപ്പ് ഡാന്‍സിനും കോര്‍പറേറ്റ് ഫാഷന്‍ ഷോയ്ക്കും ടീമിലെ അംഗങ്ങള്‍ക്ക് പുറമേ രണ്ട് പേര്‍ക്ക് കൂടി സഹായത്തിനെത്താം. ഇവര്‍ക്ക് ഫീസ് ആവശ്യമില്ല. ഒരാള്‍ക്ക് ഒരു മത്സരത്തിലേ പങ്കെടുക്കാനാകൂ. സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ നാളെ രാവിലെ എട്ട് മുതല്‍ 9.30 വരെ പ്രവര്‍ത്തിക്കും. കൗണ്ടറില്‍ നിന്ന് നല്‍കുന്ന ഐഡി കാര്‍ഡുകള്‍ മത്സരദിവസം മുഴുവന്‍ ധരിക്കണം.

മൊബൈല്‍ കിംഗാണ് ഇന്‍സെപ്ട്ര 2024 ന്റെ മുഖ്യ പ്രായോജകര്‍. ഫ്‌ളവേഴ്‌സ്ടി.വി, 24 ന്യൂസ് എന്നിവര്‍ മീഡിയ പാര്‍ട്‌ണേഴ്‌സും റെഡ് എഫ്.എം റേഡിയോ പാര്‍ട്ണറുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടെസ്സി മാത്യു (ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍) 9037037343
അഭിമന്യു ശേഖര്‍ (സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍) 8921756484

ഇമെയില്‍: inceptra@rajagiricollege.edu.in
വെബ്‌സൈറ്റ്: rajagiricollege.edu.in

Story Highlights: Inceptra 2024 9th edition of Rajagiri College cultural fest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here