Advertisement

ആത്മീയ ടൂറിസത്തിന് ഊന്നല്‍; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും

February 1, 2024
Google News 2 minutes Read
Emphasis on spiritual tourism Budget 2024

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.(Emphasis on spiritual tourism Budget 2024)

ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Read Also : പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകൾ അനുവദിക്കും, ഒരു കോടി വീടുകളിൽ സോളാർ പദ്ധതി; ധനമന്ത്രി നിർമ്മല സീതാരാമൻ

58 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. വന്ദേഭാരത് അടക്കം കൂടുതല്‍ ട്രെയിനുകളും റെയില്‍ ഇടനാഴികളും കൂടുതല്‍ മെഡിക്കല്‍ കോളജുകളും അനുവദിക്കും. അതേസമയം പ്രത്യക്ഷ, പരോക്ഷ നികുതികളില്‍ മാറ്റമില്ലാതെയാണ് ഇത്തവണത്തെ ബജറ്റ് അവതരണം.

Story Highlights: Emphasis on spiritual tourism Budget 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here