Advertisement

‘MSP ഇല്ലെങ്കിൽ സർക്കാരിനെ ശിക്ഷിക്കും; തെരഞ്ഞെടുപ്പ് സർക്കാരിനെതിരെ സമരായുധമാക്കും’; സംയുക്ത കിസാൻ മോർച്ച

February 1, 2024
Google News 2 minutes Read

രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി കർഷക സംഘടനകൾ. എം എസ് പി ഇല്ലെങ്കിൽ സർക്കാരിനെ ശിക്ഷിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. തെരഞ്ഞെടുപ്പ് സർക്കാരിനെതിരെ സമരായുധമാക്കുമെന്ന് എസ് കെഎം നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു

ബിജെപിക്കെതിരെ രാജ്യവ്യാപക പ്രചരണം നടത്തും. 2004 ലും 2014 ലും സർക്കാർ മാറിയത് കർഷക പ്രതിഷേധത്തിൽ. ഫെബ്രുവരി 16 ലെ ഭാരത്‌ ബന്ദ് ചരിത്ര സംഭവം ആകുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ മുന്നറിയിപ്പിൽ‌ പറയുന്നു. കർഷകരുടെ പ്രതിഷേധം ഏറെക്കണ്ട സർക്കാരിൻറെ കാലാവധിയാണ് അവസാനിക്കാനിരിക്കുന്നത്. കർഷകരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കും ഇന്നത്തെ ബജറ്റിൽ സാധ്യതയുണ്ട്.പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിതാ കർഷകർക്ക് ആറായിരത്തിൽ സഹായം ഇരട്ടിയാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Read Also : വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 19-Kg സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവ്

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കർഷകരെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും. 2024-25 ലെ സമ്പൂർണ ബജറ്റ് തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തി മന്ത്രിസഭാരൂപീകരണത്തിന് ശേഷം ജൂലൈയിലാകും അവതരിപ്പിക്കുക. അതുവരെ പ്രതീക്ഷിക്കുന്ന വരവ് ചെലവ് കണക്കുകളാണ് ഇടക്കാല ബജറ്റിലൂടെ അവതരിപ്പിക്കുക.

അതേസമയം രാജ്യത്തെ അടുത്ത 5 വർഷത്തിനുള്ളിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനത്തിന് വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളും ഇടക്കാല ബജറ്റിൽ പ്രതീക്ഷിക്കാം.

Story Highlights: SKM demands MSP in interim Budget 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here