Advertisement

ചാരവൃത്തിയാരോപിച്ച് എട്ടുമാസം പൊലീസ് കസ്റ്റഡിയില്‍; ഒടുവില്‍ പ്രാവിന് മോചനം

February 2, 2024
Google News 2 minutes Read
Pigeon Accused Of Spying released after 8 months

ചൈനീസ് ചാരപക്ഷിയെന്ന് സംശയിച്ച് എട്ട് മാസക്കാലം പൊലീസ് കസ്റ്റഡിയിലാക്കിയിരുന്ന പ്രാവിനെ മോചിപ്പിച്ചു. ചൈനീസ് ഭാഷയോട് സാദൃശ്യമുള്ള ഭാഷയിലുള്ള സന്ദേശങ്ങള്‍ പ്രാവിന്റെ ചിറകില്‍ കണ്ടെത്തിയെന്ന് ആരോപിച്ചാണ് ചാരപക്ഷിയെന്ന സംശയത്തില്‍ പ്രാവിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. മുംബൈയിലെ ഒരു തുറമുഖത്തില്‍ നിന്നാണ് പ്രാവിനെ കസ്റ്റഡിയിലെടുത്തിരുന്നത്. (Pigeon Accused Of Spying released after 8 months)

ആദ്യം പക്ഷിയ്‌ക്കെതിരെ ചാരക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പക്ഷിയ്‌ക്കെതിരായ കുറ്റം ഉപേക്ഷിക്കുകയും പ്രാവിനെ വിട്ടയയ്ക്കുകയുമായിരുന്നു. കേസന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ പ്രാവിനെ ഒരു ആശുപത്രിയില്‍ കൂട്ടിലിട്ടിരിക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എട്ട് മാസമെടുത്തു. പ്രാവിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

നല്ല ആരോഗ്യത്തോടെയാണ് പക്ഷി പറന്നുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാനമായ സംഭവങ്ങള്‍ രാജ്യത്ത് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശവുമായി പ്രാവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പക്ഷിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു.2010ല്‍ മറ്റൊരു പ്രാവിനെ ഇതേ മേഖലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2010ല്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

Story Highlights: Pigeon Accused Of Spying released after 8 months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here