‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ഏറ്റുവിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ഭാരത് മാതാ കീ എന്ന മുദ്രാവാക്യം ഏറ്റു വിളിക്കാത്തതിന് സദസിനോട് ക്ഷോഭിച്ച് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന എവേക്ക് യൂത്ത് ഫോർ നാഷൻ പരിപാടിക്കിടെയാണ് സദസിനോട് മന്ത്രി ക്ഷോഭിച്ചത്.
ജനുവരി 12 മുതൽ ഖേലോ ഇന്ത്യ, നെഹ്‌റു യുവകേന്ദ്ര, തപസ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യൂത്ത് കോൺക്ലേവായിരുന്നു പരിപാടി. അവസാന ദിനമായ ഇന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര മന്ത്രി. പ്രഭാഷണം അവസാനിച്ചതിന് ശേഷം ഭാരത് മാതാ കി ജയ് ഏറ്റു വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നേരിയ രീതിയിലുള്ള പ്രതികരണമായിരുന്നു സദസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
എന്താണ് നിങ്ങൾ മുദ്രവാക്യം ഏറ്റുവിളിക്കാത്തതെന്നും ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നു മന്ത്രി ചോദിച്ചു. മുദ്രവാക്യം ഏറ്റുവിളിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേദി വിട്ട് പോകാം എന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് മന്ത്രി പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.
Story Highlights: Meenakshi Lekhi lashed out at the audience for not chanting Bharat Mata Ki jai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here