Advertisement

പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു

February 4, 2024
Google News 2 minutes Read
three of a family drowned in pamba river

പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. പുതുശേരിമല സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന സഹോദരന്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം റാന്നി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ( three of a family drowned in pamba river )

ഇന്ന് വൈ കുന്നേരം 4: മണിയോടെയായിരുന്നു സംഭവം. സഹോദരന്റെ സുനിലിന്റെ റ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയിൽ തുണി നനയ്ക്കാനും കുളിക്കാനുമായി എത്തിയപ്പോഴാണ് അപകടം. ആദ്യം ഗൗതമാണ് ഒഴുക്കിൽപ്പെട്ടത്. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും ,നിരഞ്ജനയും മുങ്ങി പോകുകയായിരുന്നു

പെയിൻറിങ് തൊഴിലാളിയാണ് മരിച്ച അനിൽകുമാർ . ഗൗതം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും നിരഞ്ജന +2 വിദ്യാർത്ഥിയുമാണ്. റാന്നി അഗ്‌നി രക്ഷാ നിലയത്തിലെ സ്‌കൂബ ഡൈവിംഗ് ടീമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ജല വിഭവ വകുപ്പ് മന്ത്രി രോഷ്യഗസ്റ്റിൻ ആന്റണി എംപി റാന്നി എംഎൽഎ പ്രമോദ് നാരായണൻ തുടങ്ങിയവർ സംഭവസ്ഥലഞ്ഞെത്തി

റാന്നി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആയിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുക.

Story Highlights: three of a family drowned in pamba river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here