അനുഷ്‌ക ഗർഭിണിയാണ്, കോലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് ഉടൻ; എ ബി ഡിവില്ലിയേഴ്സ്
വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും വീണ്ടും അച്ഛനും അമ്മയും ആകാന്‍ പോകുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും കോലിയുടെ അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്സ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ആദ്യ രണ്ട് ടെസ്റ്റില്‍ കോലി കളിക്കാതിരുന്നുപ്പോള്‍ എന്തു പറ്റി അസുഖം വല്ലതുമുണ്ടോ എന്ന് ചോദിച്ച് താന്‍ സന്ദേശം അയച്ചിരുന്നുവെന്നും എന്നാല്‍ താന്‍ സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കേണ്ടതുകൊണ്ടാണ് മാറി നില്‍ക്കുകയാണെന്നും കോലി മറുപടി നല്‍കിയെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
അവര്‍ രണ്ടുപേരും രണ്ടാമത്തെ കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണ്. ഈ സമയും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതാണിപ്പോള്‍ അദ്ദേഹത്തിന് പ്രധാനം. നിങ്ങള്‍ നിങ്ങളോട് തന്നെ സത്യസന്ധരായില്ലെങ്കില്‍ ജീവിതം തന്നെ വഴി മാറി പോകും.
കുടുംബമില്ലെങ്കില്‍ പിന്നെ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ അക്കാര്യം കൊണ്ട് മാത്രം വിരാടിന്‍റെ കാര്യത്തില്‍ വിധിയെഴുതരുത്. ശരിയാണ് അദ്ദേഹത്തിന്‍റെ സാന്നിധ്യം നമുക്ക് മിസ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹമിപ്പോള്‍ എടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ കളിക്കില്ലെന്നും അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിരാട് കോലിയുടെ അമ്മയ്ക്ക് അസുഖമായതിനാലാണ് കോലി വിട്ടു നില്‍ക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും കോലിയുടെ സഹോദരന്‍ വികാസ് കോലി ഇത് നിഷേധിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിവില്ലിയേഴ്സ് വിരാട് കോലി വീണ്ടും അച്ഛനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്.
Story Highlights: Virat Kohli and Anushka Expecting their Second child
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here