Advertisement

മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് അപകടത്തില്‍പ്പെട്ടു; 20 കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

February 5, 2024
Google News 3 minutes Read
An excursion bus to Munnar met with an accident Perumbavoor

കോളജില്‍ നിന്ന് വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. എറണാകുളം പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ ആണ് അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കൊണ്ടോട്ടി ഇഎംഇഎ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. (An excursion bus to Munnar met with an accident Perumbavoor)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥികള്‍ മൂന്നാറില്‍ നിന്നും മടങ്ങിവരികയായിരുന്നു. എം സി റോഡിലേക്ക് വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. കോളജ് ബസില്‍ 35ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

പരുക്കേറ്റ വിദ്യാര്‍ത്ഥികളേയും മറ്റുള്ളവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഒരാളെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ല.

Story Highlights: An excursion bus to Munnar met with an accident Perumbavoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here