Advertisement

വിഴിഞ്ഞം ഭാവിയുടെ വികസന കവാടം; വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി

February 5, 2024
Google News 3 minutes Read
Kerala will implement more projects in industrial sector Kerala budget 2024

വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖം. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.(Kerala will implement more projects in industrial sector Kerala budget 2024)

വിഴിഞ്ഞത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതായിരിക്കും പദ്ധതികള്‍. പ്രാദേശിക നൈപുണ്യ വികസനം നടപ്പിലാക്കും. പ്രവാസി മലയാളികളുമായി ചേര്‍ന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധന സബ്‌സിഡി നല്‍കും. വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടം മാറ്റിവരയ്ക്കും. വിഴിഞ്ഞത്തെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യ മുക്തമാക്കും.

Read Also : സംസ്ഥാനത്തിന്റെ വരവെത്ര? കടമെത്ര? ചിലവെത്ര?; സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായി അറിയാം…

അതിദാരിദ്യ നിര്‍മ്മാര്‍ജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ 77,557 പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഭവനരഹിതര്‍ക്കായി ലൈഫ് മിഷന്റെ കീഴില്‍ ഇതിനകം 415 വീടുകളാണ് 2023 സെപ്തംബറില്‍ പൂര്‍ത്തിയാക്കിയത്. 2023 ഒക്ടോബര്‍ 31ലെ കണക്കുകള്‍ പ്രകാരം 47.89 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞതായാണ് സര്‍ക്കാരിന്റെ അവകാശവാദം. ബജറ്റില്‍ അതിദരിദ്ര്യകുടുംബങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടേക്കാം.

Story Highlights: Kerala will implement more projects in industrial sector Kerala budget 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here