‘ബജറ്റ് പ്രഖ്യാപനം കുറച്ചു കൂടി ലൈവ് ആകണമായിരുന്നു, ഒരു ചലനവും ഉണ്ടാക്കിയില്ല’; കുഞ്ഞാലിക്കുട്ടി

ബജറ്റ് പ്രഖ്യാപനത്തിൽ ഇത്തവണ വലിയ കൈയടി ഒന്നും ഉണ്ടായിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രസംഗം നടനെന്നല്ലാതെ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ചലനവും ബജറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കുറച്ചു കൂടെ ലൈവ് ആക്കുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തുടരും. ഉച്ച ഭക്ഷണം സാമൂഹിക പെൻഷൻ , സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങി എല്ലാം ബുദ്ധിമുട്ടുകളും അതേപടി തുടരുമെന്നും കേരളം കൂടുതൽ താഴോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിനെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫും വിമർശിച്ചു. കാർഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ആശ്വാസകരമായ നീക്കം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റ് നിരുത്സാഹപ്പെടുത്തി. കർഷകർക്കായി ബജറ്റിൽ ഒന്നും ഉൾക്കൊള്ളിച്ചില്ലെന്നും മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു.
Story Highlights: P K Kuhalikutty Against Kerala Budget 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here