‘ഗാന്ധിയുടെ രാമനാണ് ഞങ്ങളുടെ രാമൻ, നാഥുറാം ഗോഥ്സെയിലെ റാമാണ് നിങ്ങളുടെ രാമൻ’; ഈഡിപ്പേടിയില്ലാത്ത ബ്രിട്ടാസ്; അഭിന്ദനവുമായി കെ ടി ജലീൽ

ജോണ്‍ ബ്രിട്ടാസ് എംപി പാർലമെന്റിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് കെ ടി ജലീൽ എംഎൽഎ. അയോധ്യ പ്രാണപ്രതിഷ്ഠയും കേന്ദ്രത്തിന്റെ അവഗണയും, ഫാസിസ്റ്റ് നിലപാടുമെല്ലാം വ്യക്തമായി തന്നെ പ്രതിപാദിച്ച പ്രസംഗം വലിയ രീതിയിലാണ് കേരളം ഏറ്റെടുത്തത്. പുലിമടയിൽ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിർഭയം നേരിടുന്ന സഖാവ് ജോൺ ബ്രിട്ടാസ്. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്
“ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമൻ. നാഥുറാം ഗോഥ്സെയിലെ റാമാണ് നിങ്ങളുടെ രാമൻ. നിങ്ങളീ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഇന്ത്യയിൽ ഇപ്പോൾ “മീഡിയ” ഇല്ല, “മോഡിയ”യാണ് ഉള്ളത്. ദൈവത്തിൻ്റെ പ്രാണപ്രതിഷ്ഠയല്ല, കഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രാണപ്രതിഷ്ഠയാണ് രാജ്യത്ത് നടത്തേണ്ടത്. പ്രധാനമന്ത്രി പുരോഹിതൻ്റെ വേഷം കെട്ടുകയാണോ, അതോ പുരോഹിതൻ പ്രധാനമന്ത്രിയുടെ വേഷം കെട്ടുകയാണോ ചെയ്യുന്നത്?”. പുലിമടയിൽ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിർഭയം നേരിടുന്ന സഖാവ് ജോൺ ബ്രിട്ടാസ്. Proud of You.
Story Highlights: K T Jaleel Support Over John Brittas comment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here