‘പൂജപ്പുരയിൽ ഹാൾടിക്കറ്റ് പരിശോധനക്കിടെ പിഎസ്‍സി പരീക്ഷാർത്ഥി ഇറങ്ങി ഓടി’; ആൾമാറാട്ടമെന്ന് സംശയം

പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമം. ഹാൾ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങി ഓടി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ സ്ക്കൂളിലാണ് സംഭവം. രാവിലെ യൂണിവേഴ്സിറ്റി എൽ ജി എസ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം.
പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി. ആൾമാറാട്ടം പൊളിഞ്ഞത് ആദ്യ ബയോമെട്രിക് പരിശോധനയിൽ. പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയാണ് ഇന്ന് നടന്നത്. ഉദ്യോഗാർത്ഥികളുടെ വിരൽ വെച്ചുള്ള പരിശോധനയ്ക്കിടെയാണ് ഒരാൾ ഓടി രക്ഷപ്പെട്ടത്.
ഏതെങ്കിലും വിധത്തിലുള്ള ആൾമാറാട്ടം നടന്നിരിക്കാമെന്നും പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ ഇറങ്ങിയോടിയതാകാം എന്നും പിഎസ്‍സി അധികൃതരുടെ പരാതിയിൽ അനുമാനിക്കുന്നു. സംഭവം സംബന്ധിച്ച് പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റ് വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഈ വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൂജപ്പുര പൊലീസ്.
Story Highlights: PSC Candidate ran away from exam hall Poojappura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here