Advertisement

UPA സർക്കാരിന് രൂക്ഷ വിമർശനം; ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെയെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

February 9, 2024
Google News 1 minute Read

യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും നിർമല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു.

യുപിഎ സർക്കാരിന്റെ പത്തുവർഷവും നരേന്ദ്ര മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ധനവിനിയോഗത്തിൽ കെടുകാര്യസ്ഥതയ്ക്കുണ്ടായി എന്നതിന് തെളിവുകൾ കണക്കുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ലോകാത്താകെയുണ്ടായ സാമ്പത്തിക മാന്ദ്യമാണ് യുപിഎ സർക്കാർ ആ കാലഘട്ടത്തിൽ ചൂണ്ടിക്കാട്ടിയത്. അങ്ങനെയാണെങ്കിൽ രാജ്യത്തുണ്ടായ അഴിമതി സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമാണോ എന്ന് ധനമന്ത്രി ചോദിച്ചു.

കോമൺവെൽത്ത് ഗെയിംസ് അടക്കമുള്ള അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി സഭയിൽ സംസാരിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏതെങ്കിലും അഴിമതി ഉണ്ടായിട്ടുണ്ടോ എന്ന് പ്രതിപക്ഷം പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.സാമ്പത്തിക പിടിപ്പുകേടും അച്ചടക്കമില്ലായ്മയും വ്യാപക അഴിമതിയും യുപിഎ ഭരണകാലത്തുണ്ടായി എന്നാണ് ധവളപത്രത്തിൽ കേന്ദ്രസർക്കാർ വിമർശിക്കുന്നത്.

Story Highlights: Nirmala Sitharaman against UPA Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here