പാലക്കാടും ആലത്തൂരും സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കും; വികെ ശ്രീകണ്ഠനെയും രമ്യാ ഹരിദാസിനെയും മാറ്റുന്ന കാര്യം ആലോചനയിലില്ലെന്ന് ഡിസിസി പ്രസിഡൻ്റ്

വരുന്ന ലോസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പാലക്കാട് സ്ഥാനാർത്ഥികളായി. പാലക്കാടും ആലത്തൂരും സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.
വികെ ശ്രീകണ്ഠനേയും രമ്യാ ഹരിദാസിനേയും മാറ്റുന്ന കാര്യം ആലോചനയിലേയില്ല. എഐസിസി ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഇരുസ്ഥാനാർത്ഥികളും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.വി ഗോപിനാഥ് പാർട്ടി വിട്ടത് ആലത്തൂരിൽ ഒരു തരത്തിലും ബാധിക്കില്ല. എവി പാർട്ടി മാറിയാലും കോൺഗ്രസുകാർ മാറ്റി കുത്തുമെന്ന് കരുതുന്നില്ല. നിലവിൽ കോൺഗ്രസിനെ പിന്തുണക്കുന്നവർ രമ്യക്ക് തന്നെ വോട്ട് ചെയ്യുമെന്നും എ തങ്കപ്പൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights: vk sreekandan ramya haridas dcc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here