Advertisement

‘വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; എക്‌സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍’; CPIM രേഖ

February 10, 2024
Google News 1 minute Read

എക്‌സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാമെന്ന് സിപിഐഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണ് നടന്നതെന്ന് സിപിഐഎം രേഖയില്‍. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണെന്ന് രേഖയില്‍ പറയുന്നു.

കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുന്നുവെന്നും സിപിഎം വിമര്‍ശിക്കുന്നു. വാദം പോലും കേള്‍ക്കാതെയാണ് പ്രചരണമെന്നും പാര്‍ട്ടി വിമര്‍ശിക്കുന്നു. അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ് അയച്ചിരുന്നു. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടാണ് അന്വേഷണ ഏജന്‍സി സമന്‍സ് നല്‍കിയിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പം സമന്‍സും ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി വീണയുടെ ഹര്‍ജി പരിഗണിക്കുക.

Story Highlights: CPIM document defends exalogic controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here