Advertisement

കടമെടുപ്പ് പരിധിയില്‍ ഇടക്കാല ആശ്വാസം; കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം

February 10, 2024
Google News 2 minutes Read
Ministry of Finance Reply to application filed by Kerala in Supreme Court

കടമെടുപ്പ് പരിധിയില്‍ ഇടക്കാല ആശ്വാസം തേടി കേരളം സുപ്രിംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ മറുപടി സമര്‍പ്പിച്ച് കേന്ദ്രധകാര്യമന്ത്രാലയം. കേരളത്തിന് വിവേകപൂര്‍ണ്ണമായ ധനനിര്‍വഹണമില്ലെന്ന് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തല്‍. കേരളത്തിന്റെ ആവശ്യം തള്ളണമെന്നും ധനകാര്യ മന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നു.

കേരള സര്‍ക്കാരിന്റെ ധന വിനിയോഗത്തെ കുറ്റപ്പെടുത്തിയാണ് കേന്ദ്ര ധരമന്ത്രാലയം സുപ്രിംകോടതിയില്‍ നല്‍കിയ മറുപടി. അടിയന്തരകടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ല എന്ന് ധനമന്ത്രാലയം കോടതിയെ അറിയിച്ചു. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ് കേരളമെന്നും കുറ്റപ്പെടുത്തി. നികുതി വരുമാനത്തെക്കാള്‍ കേരളത്തില്‍ കടം കൂടുന്നുവെന്നും പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഇത് വ്യക്തമാക്കുന്നുവെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേരളം നല്‍കിയ ഹര്‍ജിയില്‍ നേരത്തെ കേന്ദ്രം നല്‍കിയ വിശദമായ റിപ്പോര്‍ട്ടിനെ സംസ്ഥാനം എതിര്‍ത്തിരുന്നു. പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പ് കേടെന്ന കേന്ദ്രവാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹര്‍ജി ഈ മാസം 13ന് പരിഗണിക്കുമ്പോള്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും വിശദമായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ആയിരിക്കും സുപ്രിംകോടതി ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാവുക.

Story Highlights: Ministry of Finance Reply to application filed by Kerala in Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here