Advertisement

‘ബേലൂര്‍ മഖ്‌ന കര്‍ണാടക വനമേഖലയില്‍; കേരളത്തിലെത്തിയാല്‍ മയക്കുവെടി’; മന്ത്രി എകെ ശശീന്ദ്രന്‍

February 11, 2024
Google News 2 minutes Read
wild elephant

വയനാട്ടില്‍ ഭീതി പരത്തുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത കാട്ടാന ബേലൂര്‍ മഖ്‌ന നിലവില്‍ കര്‍ണാടക വനമേഖലയിലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാന കേരളത്തിലെ ജനവാസ മേഖലയിലേക്ക് കടന്നാല്‍ മയക്കുവെടി വെക്കുമെന്ന് മന്ത്രി അറിയിച്ചു. നാഗര്‍ഹോള വന്യജീവി സങ്കേതത്തിന്റെ ഭാഗത്തേക്കാണ് ആന നീങ്ങുന്നത്.

വന്യജീവി സന്നിധ്യം കൂടുന്ന വയനാട്ടില്‍ രണ്ടു ആര്‍ആര്‍ടി കൂടി രൂപീകരിക്കാന്‍ രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. മൂന്നു വനം ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് സ്പഷ്യല്‍ സെല്‍ ആരംഭിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. 170 ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാരം വയനാട്ടില്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം വയനാട്ടില്‍ കാട്ടാന ആക്രമണത്തിന് കാരണമായത് കര്‍ണാടക വനം വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടെന്ന് കേരള വനംവകുപ്പ് അധികൃതര്‍ പറയുന്നു. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവര കൈമാറ്റത്തില്‍ കര്‍ണാടകട വനംവകുപ്പിന് വീഴ്ച സംഭവിച്ചു. റേഡിയോ കോളര്‍ വിവരങ്ങള്‍ കേരളം ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയ്യാറായില്ലെന്ന് ആരോപണം. ആനയുടെ സഞ്ചാരപാത സംബന്ധിച്ച ഫ്രീക്വന്‍സി കര്‍ണാടകയോട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് കേരള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Story Highlights: Belur Makhna wild elephant is currently in the Karnataka forest area

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here