സെഞ്ച്വറി റെക്കോർഡിൽ രോഹിതിനൊപ്പം എത്തി മാക്സ്‌വെൽ
അഡ്‌ലെയ്ഡിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 യിൽ ഗ്ലെൻ മാക്സ്‌വെല്ലിന് സെഞ്ച്വറി. 55 പന്തിൽ 8 സിക്സും 12 ഫോറുമടക്കം 120 റൺസാണ് മാക്സ്വെൽ നേടിയത്. ടി20 ഫോർമാറ്റിൽ മാക്സ്‌വെല്ലിൻ്റെ അഞ്ചാം സെഞ്ച്വറിയാണിത്. സെഞ്ച്വറി റെക്കോർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം എത്താനും ഓസീസ് ഓൾറൗണ്ടർക്ക് കഴിഞ്ഞു.
T20 യിൽ 5 സെഞ്ച്വറികൾ നേടുന്ന ഏക താരമായിരുന്നു രോഹിത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായി മാക്സ്‌വെൽ മാറി. 94 ഇന്നിംഗ്സുകളില്‍ നിന്നുമാണ് മാക്സ്വെല്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍ രോഹിത് ആകട്ടെ 143 ഇന്നിംഗ്സുകളില്‍ നിന്നുമാണ് അഞ്ച് സെഞ്ച്വറികള്‍ പൂർത്തിയാക്കിയത്. സൂര്യകുമാർ യാദവ് (4), ബാബർ അസം (3) എന്നിവരാണ് പട്ടികയിൽ തൊട്ടുപിന്നിൽ.
രണ്ടാം ടി20 യിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിനെതിരെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് പതറുകയാണ്. 13 ഓവർ പിന്നിടുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 132 റൺസ് നേടിയിട്ടുണ്ട്.
Story Highlights: Glenn Maxwell Equals Rohit Sharma’s World Record With T20I
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here