അരസിയൽ ഗലാട്ട സീസൺ 2 ഇന്ന് മുതൽ; ആദ്യ എപ്പിസോഡിൽ ‘തന്തൈ പെരിയാർ’

തമിഴ് രാഷ്ട്രീയ വിശകലന പരിപാടിയായ അരസിയൽ ഗലാട്ടയുടെ രണ്ടാം സീസൺ ഇന്ന് മുതൽ. ട്വന്റിഫോർ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റർ വി അരവിന്ദ് പരിപാടി അവതരിപ്പിക്കും. ആദ്യ എപ്പിസോഡിൽ തമിഴ്നാട് രാഷ്ട്രീയ രംഗത്തും സാംസ്കാരിക രംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകിയ സാമൂഹ്യപരിഷ്കർത്താവ് ഈറോഡ് വെങ്കടപ്പ രാമസ്വാമി അഥവാ ‘പെരിയാറി’നെപ്പറ്റിയാണ്.
യുക്തിവാദിയായിരുന്ന പെരിയാർ ഇതിൻ്റെ പ്രചാരണത്തിനായി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയും ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെയും അദ്ദേഹം നിലപാടെടുത്തു. തമിഴ് ജനതയെയും സംസ്കാരത്തെയും ഏറെ സ്വാധീനിച്ചയാളാണ് പെരിയാർ.
ആദ്യ സീസണിൽ വി അരവിന്ദിന് മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ വയലാർ രാമവർമ സാംസ്‌കാരിക വേദിയുടെ പുരസ്‌കാരവും ലഭിച്ചിരുന്നു. മികച്ച രാഷ്ട്രീയ വാർത്താധിഷ്ഠിത പരിപാടിക്കാണ് വി അരവിന്ദിന് പുരസ്കാരം ലഭിച്ചത്.
കഴിഞ്ഞ സീസണിൽ ആകെ 19 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. വിജയ്, സ്റ്റാലിൻ, കരുണാനിധി, കമൽ, രജനികാന്ത് തുടങ്ങി തമിഴ് സാംസ്കാരിക, രാഷ്ട്രീയ ഐക്കണുകളെപ്പറ്റി വിശദമായ നിരീക്ഷണങ്ങൾ നടത്തിയ സീസണിന് വലിയ ജനപിന്തുണ ലഭിച്ചിരുന്നു.
Story Highlights: arasiyal galatta season 2 today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here