Advertisement

മലയാള മാധ്യമ ലോകത്ത് കൈയ്യൊപ്പ് ചാർത്തിയ 28 പത്രപ്രവർത്തകരെ കുറിച്ചൊരു പുസ്തകം; രവി മേനോന്റെ ‘അക്ഷര നക്ഷത്രങ്ങള്‍’ പ്രകാശനം ചെയ്തു

February 12, 2024
Google News 3 minutes Read
Ravi Menon's new book akshara Nakshathrangal released

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി മേനോന്റെ പുതിയ പുസ്തകം അക്ഷര നക്ഷത്രങ്ങള്‍ പ്രകാശനം ചെയ്തു. ശനിയാഴ്ച കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സിനിമാ താരം രമ്യാ നമ്പീശന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കേരള മീഡിയ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പത്രപ്രവര്‍ത്തകരെ വേറിട്ട ശൈലിയില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് രവിമേനോന്റെ അക്ഷര നക്ഷത്രങ്ങള്‍. (Ravi Menon’s new book akshara Nakshathrangal released)

മീഡിയ അക്കാദമി ആര്‍ എസ് ബാബു, ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി, സിനിമാ താരം രഞ്ജിനി, മാധ്യമപ്രവര്‍ത്തകരായ എ എന്‍ രവീന്ദ്രദാസ്, റിക്‌സണ്‍ എടത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

മാധ്യമപ്രവര്‍ത്തനത്തിലെ സംഭാവനകള്‍ക്ക് പുറമേ ഗാനഗവേഷണ രംഗത്തും രവി മേനോനുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും ചടങ്ങില്‍ പരാമര്‍ശമുണ്ടായി. പത്രപ്രവര്‍ത്തനത്തെ ഉന്നത സാംസ്‌കാരിക പ്രവര്‍ത്തനമായി കണ്ടവരാണ് അക്ഷര നക്ഷത്രമെന്ന പുസ്തകത്തിലൂടെ സ്മരിക്കപ്പെടുന്നവര്‍. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം മുതലായ ഹിറ്റ് ഗാനങ്ങളിലൂടെ കരിയര്‍ തന്നെ മാറിമറിഞ്ഞ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയും നടി രഞ്ജിനിയും ആദ്യമായി നേരില്‍കണ്ട് പാട്ടോര്‍മകള്‍ പങ്കുവച്ച നിമിഷവും ചടങ്ങിനെ കൂടുതല്‍ മിഴിവുറ്റതാക്കി.

Story Highlights: Ravi Menon’s new book akshara Nakshathrangal released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here