Advertisement

സ്ഫോടനം നടക്കുമ്പോൾ രണ്ടു പേർ തെറിച്ച് റോഡിനപ്പുറം വീണു; ദൃക്സാക്ഷി 24നോട്

February 13, 2024
Google News 2 minutes Read
thripunithura blast death update

തൃപ്പൂണിത്തുറ സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തു നിന്ന് രണ്ടു പേർ തെറിച്ച് റോഡിനപ്പുറം വീണു എന്ന് ദൃക്സാക്ഷി സേതുമാധവൻ. ഈ രണ്ടുപേരാണ് മരിച്ചത്. ചില്ലു തറച്ച് തനിക്കും പരുക്കേറ്റു എന്നും സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം റേഷൻ കട നടത്തുന്ന സേതുമാധവൻ 24നോട് പറഞ്ഞു. (thripunithura blast death update)

സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തു നിന്ന് രണ്ടു പേർ തെറിച്ച് റോഡിനപ്പുറം വീണു. ഇവരാണ് മരിച്ചത്. ബോംബ് സ്‌ഫോടനത്തിൻ്റെ പ്രതീതി ആയിരുന്നു. പടക്കം കൊണ്ടുവന്ന വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു എന്നും സേതുമാധവൻ പറഞ്ഞു.

സ്ഫോടനത്തിൽ നഷ്ടപരിഹാരത്തിനായി ഇതുവരെ രജിസ്റ്റർ ചെയ്തത് 285 പേരാണ്. രജിസ്ട്രേഷൻ ഇന്ന് തുടരും. പ്രദേശവാസികൾക്ക് വൈദ്യസഹായം നൽകാൻ 100 ഓളം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകും.

Read Also: തൃപ്പൂണിത്തുറ സ്ഫോടനം: 150ഓളം വീടുകൾക്ക് കേടുപാടുകൾ; നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125ലധികം ആളുകൾ

സംഭവത്തിൽ ഫയർ ഫോഴ്സ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. എക്സ്പ്ലോസീവ് ആക്ട് പ്രകാരം കുറ്റക്കാർക്കെതിരെ നടപടി കർശനമാക്കണമെന്ന് ശുപാർശ. വെടിമരുന്ന് സൂക്ഷിക്കാൻ അനുമതിയില്ലായിരുന്നു എന്നും നിയമവിരുദ്ധമായി വെടിമരുന്ന് സൂക്ഷിച്ചതായും സുരക്ഷിതത്വമില്ലാതെ കൈകാര്യം ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിപ്പിച്ചവ‍ർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ട്. ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ കെ പദ്മകുമാർ ഐപിഎസാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും വൈദ്യുതിയില്ല. വീടുകളിൽ അവശിഷ്ടങ്ങൾ ഇപ്പോഴും പൊളിഞ്ഞു വീഴുന്നു. എട്ട് വീടുകൾ പുർണമായും തകർന്നു. 150 ഓളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളവും വൈദ്യുതിയും ഇല്ലാതെ പ്രദേശവാസികൾ ദുരിതത്തിലാണെന്ന് കൗൺസിലർ സുധാ സുരേഷ് 24നോട് പറഞ്ഞു.

പ്രദേശവാസികൾക്കായി ഇന്ന് പ്രത്യേക യോഗം ചേരും. ആശങ്കകൾ പരിഹരിക്കുന്നതിനായാണ് യോഗം ചേരുക. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും തുടരും.

തൃപ്പൂണിത്തുറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു.

Story Highlights: thripunithura blast 2 death update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here