നടി ഗൗതമി അണ്ണാ ഡിഎംകെയിൽ

നടി ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു. അടുത്തിടെയാണ് ബിജെപിയിൽ നിന്നും ഗൗതമി രാജിവച്ചത്. തൻറെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പാർട്ടി വിട്ടത്. ബിജെപി വിടുന്ന കാര്യം ഗൗതമി എക്‌സിലൂടെയാണ് പങ്കുവച്ചത്. ഏറെ വേദനയോടെയാണ് പാർട്ടി വിടുന്നതെന്നായിരുന്നു താരം കുറിച്ചത്. ( actress gautami joins aiadmk )
അളഗപ്പൻ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തർക്കങ്ങളാണ് പാർട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകൾ നോക്കി നടത്തുന്നതിനായി സി.അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാൽ അളഗപ്പൻ തന്നെ കബിളിപ്പിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ പാർട്ടി തനിക്കൊപ്പം നിന്നില്ലെന്ന് ആരോപിച്ചാണ് ഗൗതമി ബിജെപി വിട്ടത്.
Story Highlights: actress gautami joins aiadmk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here