‘തൃശൂരിന് കേന്ദ്രമന്ത്രി’; സ്ഥാനാർഥിയുടെ പേരെഴുതാതെ ചുവരെഴുത്തുകൾ; പ്രചരണവുമായി BJP

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരിന് കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി ബിജെപി. ‘തൃശ്ശൂരിന് കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരണ്ടി’ എന്ന മുദ്രാവാക്യം ഉയർത്തി തൃശൂരിൽ വ്യാപക ചുമരെഴുത്തുകൾ. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചാൽ കേന്ദ്രമന്ത്രി എന്നത് ബിജെപി ഉയർത്തിക്കാട്ടുന്ന മുദ്രാവാക്യം.
മണലൂർ മണ്ഡലത്തിൽ മാത്രം പത്തിടങ്ങളിലധികം ചുവരെഴുതിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ പേര് എഴുതാതെയാണ് ചുവരെഴുത്തുകൾ. തൃശ്ശൂരിൽ ആരു മത്സരിച്ച് വിജയിച്ചാലും കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പെന്ന് ബിജെപി മണലൂർ മണ്ഡലം കമ്മിറ്റി പറയുന്നത്. തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങിയിരുന്നു.
Read Also : സിഎംആർഎല്ലിൻ്റെ ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം; ഉത്തരവിന്റെ പകർപ്പ് 24 ന്
ഇവിടെയെല്ലാം സുരേഷ് ഗോപിയും എത്തിയിരുന്നു. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Story Highlights: Lok Sabha election 2024 BJP campaigning ‘a Union Minister for Thrissur’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here