വയനാട് പടമലയിൽ പള്ളിയിൽ പോകാനിറങ്ങിയ സ്ത്രീയെ പിന്തുടർന്ന് കടുവ

വയനാട് പടമലയിൽ പള്ളിയിൽ പോകാനിറങ്ങിയ സ്ത്രീയെ പിന്തുടർന്ന് കടുവ. സ്ത്രീ അലറി വിളിച്ചതോടെ റോഡ് ചാടി കടന്ന് കടുവ പോകുന്നതിന്റെ ദൃശ്യങ്ങൾ പടമല പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്ത് കാവൽ ശക്തമാക്കിയ വനംവകുപ്പ് സിസിടിവിയിലേത് കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ( wayanad woman followed by tiger cctv visuals )
വയനാട് പടമലയിൽ ബേലൂർ മഖ്‌നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിനടുത്താണ് കടുവയെ കണ്ടത്. രാവിലെ ആറരയ്ക്ക് പടമല പള്ളിയിലേക്ക് പോകുന്നതിനിടെ പ്രദേശവാസിയായ വെണ്ണമറ്റത്തിൽ ലിസി കടുവയെ കണ്ടത്. അലറി വിളിച്ച് ആളുകളെ അറിയിച്ചപ്പോഴേയ്ക്കും കടുവ രക്ഷപെട്ടു.
കടുവയെന്ന് സംശയിക്കുന്ന ജീവിയുടെ ശബ്ദം നേരത്തെയും കേട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ ഭീതിയിലാണെന്നും വീട്ടമ്മമാർ പറയുന്നു. പ്രദേശത്ത് പരിശോധന ശക്തമാക്കിയ വനംവകുപ്പ്, ലിസി കണ്ടത് കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തൃശിലേരി ഭാഗത്തും, പിലാക്കാവ് മണിയൻ കുന്ന് ഭാഗങ്ങളിലും കടുവയെന്ന് സംശയിക്കുന്ന ജീവി എത്തിയിട്ടുണ്ട്.
Story Highlights: wayanad woman followed by tiger cctv visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here