‘ഇലക്‌ട്രിക് ബസുകൾ എൻ്റെ കുഞ്ഞാണ്, നിരത്തിലിറങ്ങുമ്പോൾ അച്ഛൻ്റെ സന്തോഷം’; ഗതാഗത മന്ത്രിക്കെതിരെ ഒളിയമ്പുമായി ആൻ്റണി രാജു

ഗതാഗത മന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആൻ്റണി രാജുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുതിയ തലത്തിലേക്ക്. പുതുതായി വാങ്ങിയ ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയിലേക്ക് ആൻ്റണി രാജുവിനെ ക്ഷണിച്ചില്ല. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുൻ മന്ത്രി ഡിപ്പോയിലെത്തി ബസുകൾ സന്ദർശിച്ചു. പുത്തരിക്കണ്ടത്ത് വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി മണ്ഡലം മാറ്റി ക്രമീകരിച്ചത് എങ്ങനെ എന്നറിയില്ലെന്ന് ആൻ്റണി രാജു പറഞ്ഞു.
പുത്തരിക്കണ്ടത്ത് വച്ച് ഉദ്ഘാടനം നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോഴാണ് മണ്ഡലം മാറ്റിയ വിവരം അറിയുന്നത്. സാധാരണ നഗരത്തിൻ്റെ ഹൃദയഭാഗങ്ങളിലാണ് ഇത്തരം പരിപാടികളും ഉദ്ഘാടനവും നടത്തുക. മണ്ഡലം മാറിയത് എങ്ങനെ എന്നറിയില്ല. താൻ ഗതാഗത മന്ത്രിയായിരിക്കെയാണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തുടങ്ങിയത്. ഇലക്‌ട്രിക് ബസ് തൻ്റെ കുഞ്ഞാണ്. ബസ്സ് നിരത്തിലിറങ്ങുമ്പോൾ അച്ഛൻ്റെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Antony Raju against Transport Minister KB Ganesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here