Advertisement

ബേലൂർ മഖ്ന ദൗത്യം ആറാം ദിവസം; കർണാടക വനംവകുപ്പ് സംഘവും വയനാട്ടിൽ

February 16, 2024
Google News 1 minute Read

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി.

വ്യാഴാഴ്ച പുലർച്ചെ പുനരാരംഭിച്ച ദൗത്യം ആറാം ദിവസവും ഫലം കാണാതെയാണ് അവസാനിപ്പിച്ചത്. ഉയർന്നു നിൽക്കുന്ന മുള്ളു പടർന്ന കുറ്റിക്കാടുകളും കൂടെയുള്ള മോഴയാനയുമാണ് വ്യാഴാഴ്ചയിലെ ദൗത്യവും ദുഷ്കരമാക്കിയത്. ഇടതൂർന്ന മരങ്ങൾ മൂലം ഡ്രോൺ പറത്താനാകാതിരുന്നതും പ്രതിസന്ധിയായി.

ബേലൂരില്‍നിന്ന് പത്തുദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലായിരുന്നു കാട്ടാനയെ കര്‍ണാടകയിലെ ദൗത്യസംഘം പിടികൂടിയത്. നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകിപ്പിക്കുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്‌ക്കൊപ്പം തുടരുന്നതും പ്രതിസന്ധിയാണ്.

ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. മയക്കുവെടിവെക്കാന്‍ സാധ്യമായ ഭൂപ്രദേശത്ത് ബേലൂര്‍ മഖ്‌നയെ എത്തിക്കണമെന്നതും വനംവകുപ്പിന് വെല്ലുവിളിയാണ്.

Story Highlights: Belur Makhna Mission continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here