Advertisement

ഏകീകൃത കുർബാന: എറണാകുളം പറവൂർ കോട്ടക്കാവ് സെൻറ് തോമസ് പള്ളിയിൽ സംഘർഷം

February 18, 2024
Google News 1 minute Read
Clash at St. Thomas Church Ernakulam

ഏകീകൃത കുർബാന വിഷയത്തിൽ എറണാകുളം പറവൂർ കോട്ടക്കാവ് സെൻറ് തോമസ് പള്ളിയിൽ സംഘർഷം. ജനാഭിമുഖ കുർബാന അർപ്പിക്കാനെത്തിയ വികാരി ജോസ് പുതിയേടത്തിനെ ഒരു വിഭാഗം തടഞ്ഞു. ഇരുവിഭാഗവും തമ്മിൽ വാക്ക് തർക്കം. പൊലീസ് സ്ഥലത്തെത്തി.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രധാന പള്ളികളിൽ ഒന്നാണ് കോട്ടക്കാവ് സെൻറ് തോമസ് പള്ളി. രാവിലെ അഞ്ചരയ്ക്കാണ് പള്ളിയിലെ ആദ്യ കുർബാന. നിലവിൽ ജനാഭിമുഖ കുർബാനയാണ് പള്ളിയിൽ നടത്താറ്. രാവിലെ ജനാഭിമുഖ കുർബാന അർപ്പിക്കാനെത്തിയ വികാരി ജോസ് പുതിയേടത്തിനെ ഒരു വിഭാഗം വിശ്വാസികൾ തടയുകയായിരുന്നു.

സിനഡ് നിർദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനാഭിമുഖ കുർബാനയ്ക്കെതിരെ ഫ്ലക്സുകളെന്തിയാണ് വികാരിയെ തടഞ്ഞത്. അതേസമയം മറ്റൊരു വിഭാഗം വിശ്വാസികൾ നിലവിൽ തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടതോടെ വിശ്വാസികൾ തമ്മിൽ വാക്കു തർക്കമുഉണ്ടായി.

Story Highlights: Clash at St. Thomas Church, Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here