രാഹുല്‍ ഗാന്ധി വയനാട്ടില്‍; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും

വന്യജീവി ആക്രമണത്തില്‍ ജനരോക്ഷം രൂക്ഷമായ വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധഝി എംപി ഇന്നെത്തും. കഴിഞ്ഞ മൂന്നാഴ്ച വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരുടെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ജില്ലാ റിവ്യു മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഉച്ചയോടെ മടങ്ങും.
7.45ഓടെ ചാലിഗദ്ധയിലെ അജീഷിന്റെ വീട്ടിലെത്തും തുടര്‍ന്ന് പോളിന്റെ വീട്ടിലും മൂടക്കൊല്ലിയിലെ പ്രതീഷിന്റെ വീട്ടിലും എത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. ശനിയാഴ്ച രാത്രി എട്ടുമണിയോടെ വരാണസിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്.
Read Also : വയനാട്ടില്‍ വീണ്ടും കടുവ; തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി
വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ എംപി എവിടെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. അതേസമയം വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ കടന്നുകളഞ്ഞു.
Story Highlights: Rahul Gandhi Will visit house of those killed in wild animal attacks in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here