വയനാട്ടില്‍ വീണ്ടും കടുവ; തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ കടന്നുകളഞ്ഞു.
വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവയും പശുക്കിടാവും ചാണകക്കുഴിയില്‍ വീണു. ഇവിടെ നിന്ന് സമീപത്തെ തേട്ടത്തിലേക്ക് കടുവ കയറിപ്പോയി. കടുവയെ കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപത്തെ കാല്‍പ്പാടുകളില്‍ നിന്ന് കടുവയാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയും.
കഴിഞ്ഞദിവസം സമീപ പ്രദേശമായ 56ല്‍ മൂരി കിടാവിനെ കടുവ പിടികൂടി തിന്നിരുന്നു. ഇന്നലെ രാത്രി കടുവയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികന് പരുക്കേറ്റിരുന്നു. വാഴയില്‍ അനീഷിനാണ് പരുക്കേറ്റത്. രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോകവേയായിരുന്നു അപകടം.
Story Highlights: Tiger attack again in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here