പാലക്കാട് സിപിഐഎം നേതാവിനെയും മകനേയും ഊരുവിലക്കിയതായി പരാതി

പാലക്കാട് സിപിഐഎം ലോക്കല്‍കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും ഊരുവിലക്കിയതായി പരാതി. ക്ഷേത്രത്തില്‍ കയറരുതെന്നും കുടുംബചടങ്ങുകളില്‍ പങ്കെടുക്കരുതെന്നുമാണ് നിര്‍ദേശം. ഊര് വിലക്ക് പിന്‍വലിക്കാന്‍ 1 ലക്ഷം രൂപ തെറ്റുപണം നല്‍കണമെന്നാണ് സമുദായത്തിന്റെ ആവശ്യം. ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് മകനോടുളള വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് ബ്രാഞ്ച് സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു.(Palakkad CPIM leader and his son Social boycott)
2024ല്‍ നമ്മുടെ നാട്ടിലാണ് പുരോഗമനം ആവോളം പറയുന്ന പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി തന്നെ കുടുംബത്തെ ഊരുവിലക്കാന്‍ സമുദായത്തിനൊപ്പം മുന്നില്‍ നിന്നത്. രാത്രിയില്‍ ബന്ധുവീട്ടില്‍ പോയതിനെ തെറ്റായി ചിത്രീകരിച്ച് വ്യാജപരാതി നല്‍കി സമുദായത്തിനെ കുടുംബത്തിന് നേരെ തിരിക്കാന്‍ കൊടുമ്പ് വെസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ വി കലാധരന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഊരുവിലക്കിയ കുടുംബത്തിന് ക്ഷേത്രത്തില്‍ കയറാന്‍ വിലക്കുണ്ട്. കുടുംബത്തിലെ ചടങ്ങുകളിലും പങ്കെടുക്കാനാകില്ല. ഊര് വിലക്ക് പിന്‍വലിക്കാന്‍ 1 ലക്ഷം രൂപ തെറ്റുപണം കെട്ടിവെക്കണമെന്നാണ് ആവശ്യം.
ഊരുവിലക്കിന് പിന്നാലെ കടുത്ത ഭീഷണിയാണ് അമ്മയും മകനും നേരിടുന്നത്. ഈ സാഹചര്യത്തില്‍ സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് കുടുംബം. പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്.
Story Highlights: Palakkad CPIM leader and his son Social boycott
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here