അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും. ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയിലായിരിക്കും രാഹുൽ ഗാന്ധി ഹാജരാകുക. ( Rahul Gandhi to appear before UP court tomorrow in defamation case )
കോടതിയിൽ ഹാജരാകുന്നതിനെ തുടർന്ന് ഉച്ചവരെ ന്യായ് യാത്ര നിർത്തിവെക്കുമെന്ന് കോൺഗ്രസ് സെക്രട്ടറി ജയറാം രമേഷ് ഇന്നലെ അറിയിച്ചു. ‘2018 ഓഗസ്റ്റ് 4ന് ബിജെപി നേതാവ് നൽകി മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് സുൽത്താൻപൂർ ജില്ലാ സിവിൽ കോടതിയിൽ ഹാജരാകേണ്ടതുണ്ട്. അതുകൊണ്ട് ഭാരത് ജോഡോ യാത്ര ഫെബ്രുവരി 20ന് രാവിലെ നിർത്തിവയ്ക്കുകയും ഉച്ചയ്ക്ക് 2 മണിക്ക് അമേഠിയിലെ ഫുർസത്ഗഞ്ചിൽ നിന്ന് പുനരാരംഭിക്കുകയും ചെയ്യും’- ജയറാം രമേശിന്റെ ട്വീറ്റ് ഇങ്ങനെ.
राहुल गांधी को कल, 20 फरवरी, सुबह सुल्तानपुर में उत्तर प्रदेश जिला न्यायालय में उपस्थित होने के लिए समन जारी किया गया है। यह मामला 4 अगस्त, 2018 को एक भाजपा नेता द्वारा दायर मानहानि के मुकदमे से जुड़ा है।
— Jairam Ramesh (@Jairam_Ramesh) February 19, 2024
भारत जोड़ो न्याय यात्रा कल सुबह रुक जाएगी और दोपहर 2 बजे अमेठी के…
2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
Story Highlights: Rahul Gandhi to appear before UP court tomorrow in defamation case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here